പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു: കുഞ്ഞാലിക്കുട്ടി

23

കൊണ്ടോട്ടി:പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രസംസഥാന സര്‍ക്കാറുകള്‍ കണ്ണടച്ച് ഇരുട്ടാക്കുകയല്ലാതെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.പ്രവാസികളെ മോഹിപ്പിക്കുന്നു എന്നല്ലാതെ ഇതില്‍ ഓരുതീരുമാനം ഉണ്ടാകുന്നില്ല. വാചകങ്ങളില്‍ മാത്രം ഒതുക്കരുത്. പ്രശ്‌നപരിഹാരം വാഗ്ദാനങ്ങളില്‍ മാത്രമായി മാറുകയായാണ്. എന്ന് കൊണ്ടുവരുമെന്ന് വ്യക്തമായി പറയാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.
ഇരു സര്‍ക്കാറുകളും ഈ സമയത്ത് ഉറക്കം തൂങ്ങിനില്‍ക്കാതെ സന്ദര്‍ഭ ത്തിനനുസരിച്ച് പ്രവര്‍ത്തിച്ച് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ഉണ്ടാവണം. ലോകത്ത് ഇന്നേവരെ കാണാത്ത അവസ്ഥയാണ് പ്രവാസികളുടെ കാര്യത്തില്‍ സംഭവിച്ചത്. മൃതദേഹ ങ്ങള്‍ പോലും തിരിച്ചിയക്കുന്നു അവസ്ഥ.മൃതദേഹമായി നാട്ടിലെ ത്തിയിട്ടും അവരെ തട്ടികളയുന്ന അവസ്ഥ ലോകത്തിന് തന്നെ ഞെട്ടലുണ്ടാക്കി.എല്ലാവരെയും സഹകരിപ്പിച്ച് കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. ഇനിയും വൈകാന്‍ പാടില്ല. പ്രയോറിട്ടി അടിസ്ഥാന ത്തില്‍ കൊണ്ടുവരണം.
സര്‍ക്കാര്‍ കാര്യമായ താല്‍പര്യം എടുക്കുന്നില്ല. മുസ്ലീം ലീഗിന്റെപൂര്‍ണസഹകരണമുണ്ടാവും. സന്ദര്‍ഭത്തിന് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണിത്. അദേഹം തുടര്‍ന്നു.മുസ്ലിംലീഗ് എം.പിമാരും, എം.എല്‍മാരും കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നടത്തിയ സമരത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി.