മുംബൈ: രാജ്യത്ത് കോവിഡിന്റെ ഹോട്ട്സ്പോട്ടായ മുംബൈയില്‍ രണ്ട് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന 1311. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 4666ആയി ഉയര്‍ന്നു.
232 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതമായ രീതിയില്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സംസ്ഥാനത്ത് വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് നടത്തുന്നതെന്നും ഇതിനര്‍ത്ഥം കോവിഡ് ഭീതി അകന്നുവെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 446 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവ സമാണ് 400ലേ റെ പേര്‍ക്ക് സംസംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് . 9 മരണവും ഇന്ന ലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 4666 കേസുകളില്‍ 2910 കേസുകളും മുംബൈ നഗരത്തില്‍ മാത്രമാണ്. മുംബൈ ഡിവിഷന് കീഴില്‍ വരുന്ന താനെ കൂടി പരിഗണിച്ചാല്‍ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണം 3392 ആണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 168 ആയി. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 148 മരണങ്ങളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൂനെയില്‍ 635 കേസുകളും 55 മരണവും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നാസികില്‍ 121 കേസുകളും പത്ത് മരണവും കോല്‍ഹാപൂരില്‍ 40 കേസുകളും ഒരു മരണവും , ഔറംഗാബാദില്‍ 33 കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഗ്പൂരില്‍ 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 13 പേരും മരിച്ചവരില്‍ രണ്ട് പേരും ഇതര സംസ്ഥാനക്കാരാണ്. 72,023 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതില്‍ 67673 എണ്ണവും നെഗറ്റീവാണ്. 338 സജീവ രോഗ ബാധിത പ്രദേശങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്.
507 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 87,254 പേര് ഹോം ക്വാറന്റൈനിലും 6743 പേര് വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ക്വാറന്റൈനിലാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 36 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ഡല്‍ഹിയില്‍ 110 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2003 ആയി. രണ്ട് പേര് കൂടി കോവിഡിന് കീഴടങ്ങിയതോടെ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു.
ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടാവുന്നത്. 247 പുതിയ കേസുകളും ഒമ്പത് മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1851 ആയി. 67 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. മധ്യപ്രദേശില്‍ പുതുതായി 78 പേര്‍ക്ക് കൂടികോവിഡ് സ്ഥിരീകരിച്ചു. നാലു മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1485 ആയപ്പോള്‍ മരണ സംഖ്യ 74 ആയി. രാജസ്ഥാനില്‍ 127 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1478 പേര്‍ക്കാണ് രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ 43 പേര്‍ക്ക് കൂടു പുതുതായി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1520 ആയി. 17 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍ പ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു. 92 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1176 ആയി. 17 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാനയിലും ആന്ധ്രയിലും കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വര്‍ധനവുണ്ട്. തെലങ്കാനയില്‍ 29 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.
873 ആണ് മൊത്തം കോവിഡ് ബാധിതര്‍. 21 പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. ആന്ധ്രയില്‍ പുതുതായി 119 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 722 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ. 20 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 18 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 408 ആയി. 16 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.