മാസ്‌ക്, അണുമുക്ത ലായനി അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ പൂട്ടി; ദുബൈയില്‍ ഫാര്‍മസികള്‍ക്ക് പിഴ

68

അബുദാബി: അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക കാര്യാ ലയം അധികൃതര്‍ നടപടി ശക്തമാക്കി. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാസ്‌ക്,അണുമുക്ത ലായനികള്‍ എന്നവക്കാണ് പ്രധാനമായും പല സ്ഥാപനങ്ങളിലും അമിത വില ഈടാക്കിക്കൊണ്ടിരിക്കുന്നത്. നേരത്തെ ഒരുദിര്‍ഹമിന് ലഭിച്ചിരുന്ന മാസ്‌കുകള്‍ മൂന്നുദിര്‍ഹമിന് വരെ വില്‍ക്കുന്നതായി പറയപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുള്ളത്. ദുബൈയി ല്‍ കഴിഞ്ഞദിവസം അമിത വില ഈടാക്കിയ ഫാര്‍മസികള്‍ക്കെതിരെ പിഴ ചുമത്തി. ജുമൈറ, ഖവാനീജ്, മിര്‍ദിഫ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികള്‍ക്കാണ് അധികൃതര്‍ പിഴ ചുമത്തിയത്. മാസ്‌ക്, അണുമുക്ത ലായനികള്‍ എന്നിവക്കാണ് പതിവി ല്‍ കവിഞ്ഞ വില ഈടാക്കിയെന്ന ഉപഭോക്താവിന്റെ പരാതിയെത്തുടര്‍ന്നാണ് പിഴ ചുമത്തിയത്. പണം നല്‍കിയതിന് യഥാര്‍ത്ഥ ബില്ലുകളല്ല ഇവര്‍ നല്‍കിയതെന്നും ദു ബൈ സാമ്പത്തികകാര്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ ചുമത്തിയ പിഴ മുന്നറിയിപ്പ് മാത്രമാണെന്നും ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അജ്മാനില്‍ അമിതവില ഈടാക്കിയ 36 സ്ഥാപനങ്ങള്‍ അജ്മാന്‍ സാമ്പത്തിക കാര്യവിഭാഗം അടച്ചുപൂട്ടി. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍,ഫാര്‍മസി,കഫെ,ഭക്ഷ്യവിപണന-പഴം-പച്ചക്കറി വില്‍പ്പന സ്ഥാപനങ്ങള്‍ എന്നിവയാണ് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്. വിവിധ സ്ഥാപനങ്ങള്‍ക്കെതിരായി 430 പരാതികളാണ് അജ്മാനില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1890 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 24 മ ണിക്കൂറും പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
അബുദാബിയിലും വിവിധ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാ ക്കിയിട്ടുണ്ട്. 354 പേര്‍ക്ക് ശാസനാ നോട്ടീസ് നല്‍കുകയും ചില സ്ഥാപനങ്ങള്‍ക്ക് പി ഴ ചുമത്തുകയും ചെയ്തു. വില വര്‍ധനക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അബുദാബിക്കുപുറമെ അല്‍ഐന്‍,അല്‍ദഫ്‌റ എന്നിവിടങ്ങളിലും പരിശോധന നടത്തുകയുണ്ടായി. 607 ഭക്ഷണ ശാലകള്‍,22 ഇതര സ്ഥാപനങ്ങള്‍, 20ഷോ പ്പിംഗ് സെന്ററുകള്‍,152 സഞ്ചരിക്കുന്ന സ്ഥാപനങ്ങള്‍, 69 ഫാര്‍മസികള്‍ എന്നിവിടങ്ങളി ലാണ് പരിശോധന നടത്തിയത്.
ഇതര എമിറേറ്റുകളിലും സമാനമായ പരിശോധനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രത്യേക സാഹചര്യം ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനായി വിനിയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നീക്കങ്ങളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.