മലപ്പുറം: ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു കെ.എം ഷാജി എം.എല്‍.എയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് മുഖ്യമന്ത്രി കാണിച്ച അസഹിഷ്ണുത ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പ്രളയം വന്നപ്പോഴും ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ദുരിത ബാധിതരെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ ജനപ്രതിനിധികളും കെ.എം.സി.#േി, വൈറ്റ് ഗാര്‍ഡ് അടക്കമുള്ള പോഷക സംഘടനകളും ഈ രംഗത്ത് ചെയ്യുന്ന സേവനം വിദേശ മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യുകയാണ്. മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും വസ്തുക്കളും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയ വിവരം മുഖ്യമന്ത്രി തന്നെയാണ് സമൂഹത്തെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതം വെച്ചുകൊടുത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ പോലും മറുപടി പറയാന്‍ ഇതുവരെ മുഖ്യമന്ത്രിക്ക് ആയിട്ടില്ല . സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗത്തിലെ സുതാര്യത ചോദ്യം ചെയ്തതിനെ വികല മനസായി കണ്ട മുഖ്യമന്ത്രിക്ക് ദൃഷ്ടി വൈകല്യമാണെന്നും ഇ.ടി ആരോപിച്ചു.