മൗനം അവസാനിപ്പിക്കണം: ഹൈദരലി തങ്ങള്‍

56

കൊണ്ടോട്ടി: കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നിസംഗത അവസാനിപ്പിച്ച് തുടര്‍ നടപടികള്‍ കൈകൊള്ളണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലിശിഹാബ് തങ്ങള്‍ പറഞ്ഞു.നാട്ടിലെത്തിക്കുന്ന കാര്യത്തിലും തുടര്‍ന്നുള്ള ക്വാറന്റയിനും എല്ലാവരും പിന്‍തുണ അറിയിച്ചതാണ്. എന്നിട്ടും അധികാരികള്‍ മൗനം പാലിക്കുകയാണ്. പ്രവാസികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാരും, എം.എല്‍മാരും കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നടത്തിയ സമരം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പ്രവാസികളുടെ കാര്യത്തില്‍ ഈ നിമിഷം വരെ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.വിദേശ രാജ്യങ്ങളില്‍ വലിയ പ്രയാസത്തിലാണ് പ്രവാസികള്‍ കഴിയുന്നത്.ഇവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇനിയും നീണ്ടുപോയാന്‍ കാര്യങ്ങള്‍ ഏറെ പരിതാപകരമാകുമെന്നും തങ്ങള്‍ സൂചിപ്പിച്ചു