രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും മൂന്ന് സംസ്ഥാനങ്ങളില്‍

64
കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച യുവതി ജന്മം നല്‍കിയ കുഞ്ഞിനെ ലേബര്‍ റൂമിന് പുറത്തേക്ക് കൊണ്ടു വരുന്ന ആശുപത്രി ജീവനക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കോവിഡ് 19 കേസുകളില്‍ പകുതിയോളം മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ മൂന്നു സംസ്ഥാനങ്ങളില്‍. മൊത്തം കോവിഡ് ബാധിതരുടെ 48.9 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 6427, ഗുജറാത്ത് 2624, ഡല്‍ഹി2367 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം.
ഈ മൂന്ന് സംസ്ഥാനങ്ങളോടൊപ്പം മധ്യപ്രദേശ്, രാജസ്ഥാ ന്‍, തമിഴ്‌നാട്, യു.പി എന്നീ നാലു സംസ്ഥാനങ്ങള്‍കൂടി ചേരുന്നതോടെ ആകെ കോവിഡ് ബാധിതരുടെ 79 ശതമാനത്തോളം വരും. 32 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേതുമുള്‍പ്പെടെ രാജ്യത്തെ 430 ജില്ലകളിലാണ് നിലവില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ആറു പ്രധാന നഗരങ്ങളില്‍ 500ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മുംബൈയില്‍ മാത്രം 3500ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി 2000, അഹമ്മദാബാദ് 1000, ജയ്പൂര്‍, ഇന്‍ഡോര്‍, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 500ല്‍ കൂടുതല്‍ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്ത് 21,700 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 686 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിനിടയിലും രാജ്യത്ത് കോവിഡ് ബാധ ഉയരുന്നതിനിടെ രോഗ മുക്തി നേടുന്നവരുടെ അനുപാതത്തിലും കാര്യമായ പുരോഗതി വരുന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഒരാഴ്ചക്കിടെ രോഗ മുക്തിയുടെ കാര്യത്തില്‍ 9.99ശതമാനത്തില്‍ നിന്നും 17.48 ശതമാനമായി ഇന്ത്യയില്‍ ഉയര്‍ന്നിട്ടുണ്ട്. ലോക്ക്ഡൗണിനു മുമ്പ് കോവിഡ് ബാധയുടെ വ്യാപനത്തിന് 3.4 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴത് 7.5 ദിസമായി ഉയര്‍ന്നിട്ടുണ്ട്.
6000 പിന്നിട്ട് മഹാരാഷ്ട്ര
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 6000 പിന്നിട്ടു. ഇന്നലെ 778 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 6427 ആയി. 282 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മും ബൈ യി ലെ ധാരാവിയില്‍ ഇന്നലെ 25 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടുത്തെ കോവിഡ് ബാ ധി ത രുടെ എണ്ണം 214 ആയി. 13 മര ണ വും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആറു ജില്ലകളില്‍ 100ല്‍ അധികം
കേസുകള്‍
100ല്‍ കൂടുതല്‍ കോവിഡ് രോഗികളുള്ള കൂടുതല്‍ ജില്ലകള്‍ രാജസ്ഥാനില്‍. സംസ്ഥാനത്തെ ആറു ജില്ലകളിലാണ് 100ല്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ രോഗികളുള്ള മഹാരാഷ്ട്രയില്‍ നാലു ജില്ലകളില്‍ മാത്രമാണ് 100ല്‍ കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ 83 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ മൊത്തം 1890 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 27 മരണവും സംസ്ഥാനത്ത് കോവിഡ് മൂലം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ടോങ്ക് 115, അജ്മീര്‍ 104, ജയ്പൂര്‍ 737, ജോദ്പൂര്‍ 307, കോട്ട 118, ഭരത്പൂര്‍ 103 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
മരണം 83
83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശില്‍ കോവിഡ ബാധിതരുടെ എണ്ണം 1687 ആയി. 83 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്‍ഡോറില്‍ 945 കേസുകളും 53 മരണവും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 323 കേസുകളും ഏഴ് മരണവും ഭോപാലിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആന്ധ്രയില്‍ 893
ആന്ധ്രപ്രദേശില്‍ പുതുതായി 83 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 893 ആയി. 27 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
മരണം 100 കവിഞ്ഞു
ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി. ഇ ന്നലെ 217 പുതിയ കേസുകളും 9 മരണവുമാണ് റിപ്പോര്‍ട്ട് ചെയ ്ത ത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 2624 ആയി ഉയര്‍ന്നു.
54 പുതിയ കേസുകള്‍
തമിഴ്‌നാട്ടില്‍ പുതുതായി 54 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് കേസുകള്‍ 1683 ആയി ഉയര്‍ന്നു. 20 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.