വേര്‍പിരിഞ്ഞത് നിസ്വാര്‍ത്ഥതയുടെ കരുത്തനായ രൂപം

അബ്ദുല്‍കരീം ഹാജി അബ്ദുസമദ് സമദാനി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊപ്പം (ഫയര്‍ ഫോട്ടോ)

നിസ്വാര്‍ത്ഥതയുടെ ആള്‍ രൂപമാണ് പി.കെ അബ്ദുല്‍കരീം ഹാജിയുടെ വിയോഗത്തിലൂടെ പ്രവാസ ഭൂമികക്ക് നഷ്ടമായത്. നിസ്വാര്‍ത്ഥ സേവനം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം അര നൂറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തും നേതൃമഹിമയും ബാക്കിവെച്ചുകൊണ്ടാണ് പുണ്യമാസത്തില്‍ വിടവാങ്ങിയത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എംഐസി, അല്‍നൂര്‍ സ് കൂള്‍, വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ തുടങ്ങി അദ്ദേഹത്തിന്റെ കൈ യൊപ്പ് ചാര്‍ത്താത്ത സംഘടനകളും സ്ഥാപനങ്ങളും കുറവായിരുന്നു. നൂറുകണക്കിന് പ്രശ്‌നങ്ങളുടെ മധ്യസ്ഥനായും ജീവകാരുണ്യ മേഖലയിലെ നിസ്വാര്‍ത്ഥനായും അദ്ദേഹം അരനൂറ്റാണ്ടോളം പ്രശോഭിച്ചു. ആരുടെ മുന്നിലും യാഥാര്‍ഥ്യങ്ങള്‍ പറയാനുള്ള ചങ്കൂറ്റ വും ഒപ്പം ആരെയും അതിശയിപ്പിക്കുന്ന വിനയവും കരീം ഹാജിയുടെ പ്രത്യേകതയാ യിരുന്നു. മുസ്ലിം ലീഗും ചന്ദ്രികയും സമസ്തയുമെല്ലാം ജീവന്റെ തുടിപ്പുപോലെയാണ് കാത്തുപോന്നത്.
പ്രവാസി സേവനരംഗത്തെ നിറഞ്ഞമുഖമാണ് അന്തരിച്ച പികെ അബ്ദുല്‍കരീം ഹാജി യെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിരവധി സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സേവനം വിസ്മരിക്കാനാവാത്തതാണെന്ന് തങ്ങള്‍ പറഞ്ഞു. ആദ്യമായി ഗള്‍ഫ് നാടുകളിലെത്തു ന്ന പ്രവാസികള്‍ക്ക് അത്താണികൂടിയായിരുന്നു അദ്ദേഹം. സംഘടനാ പ്രവര്‍ത്തന രംഗത്ത് നാലര പതിറ്റാണ്ടിലേറെ നിസ്വാര്‍ത്ഥ സേവനം കാഴ്ച വെച്ച കരീംഹാജിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി അനുശോചന സന്ദേശത്തി ല്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ കണിശമായി നിര്‍വ്വഹിക്കുന്നതിലും മുഖപത്രമായ ചന്ദ്രിക പ്രചരിപ്പിക്കുന്നതിലും അദ്ദേഹം ചെയ്ത സേവനങ്ങളെ വിസ്മരിക്കാനാവില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പാണക്കാട് സയ്യിദ് സാദിഖലി ശി ഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,,അബ്ദുസ്സമദ് സമദാനി, പികെകെ ബാവ, സിഎച്ച് റഷീദ്, സിഎ മുഹമ്മദ് റഷീദ്,പിഎം അമീറലി, ഇപി ഖമറുദ്ദീന്‍, യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍യു അബ്ദുല്ല ഫാറൂഖി അബുദാ ബി കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍,ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ് കുഞ്ഞി അനുശോചിച്ചു.
മയ്യിത്ത് നമസ്‌ക്കരിക്കുക
പി.കെ അബ്ദുല്‍കരീം ഹാജിക്ക് വേണ്ടി മയ്യിത്ത് നമസ്‌ക്കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ആളുകള്‍ ഒന്നിച്ചുകൂടുന്നത് ഒഴിവാക്കിനിയമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് പ്രാര്‍ത്ഥന നടത്തണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.