വ്യത്യസ്ത സമരമായി യൂത്ത് ലീഗ് നട്ടുച്ചപ്പന്തം

14
സ്പ്രിംഗ്ലര്‍ ഡാറ്റാ ഇടപാടില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ പന്തംകൊളുത്തി പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘം ചേരാതെ സ്വന്തം വീടുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം

കോഴിക്കോട്: കേരളം മഹാമാരിയെ നേരിടുന്ന സമയത്ത് മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് കൈമാറിയതില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ നട്ടുച്ചപ്പന്തം സര്‍ക്കാറിന് താക്കീതായി. ആരോഗ്യ വിവരങ്ങള്‍ കൈമാറിയതിലെ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്തുടനീളം കവലകള്‍ കേന്ദ്രീകരിച്ച് നട്ടുച്ചപ്പന്തം എന്ന പേരില്‍ വേറിട്ട സമരം സംഘടിപ്പിച്ചത്.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വദേശമായ പടപ്പറമ്പില്‍ നട്ടുച്ചപ്പന്തം പരിപാടിയില്‍ സംബന്ധിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ നാദാപുരം ഭൂമിവാതുക്കലിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പതിമംഗലത് വീട്ട് മുറ്റത്തും പ്രതിഷേധിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ സമദ് തിരുവേഗപ്പുറ വെസ്റ്റ് കൈപ്പുറത്ത് നടന്ന പരിപാടിയിലും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സ്വന്തം വീട്ട് പരിസരത്തും പ്രതിഷേധത്തില്‍ പങ്കാളിയായി. സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം കൊല്ലം കുണ്ടുമണ്‍ ജംഗ്ഷനിലും, ഫൈസല്‍ ബാഫഖി തങ്ങള്‍ പൊന്നാനിയിലും, പി. ഇസ്മായില്‍ കമ്പളക്കാടും, പി.കെ സുബൈര്‍ തളിപ്പറമ്പിലെ ഗാന്ധിനഗറിലും, പി.എ അബ്ദുള്‍ കരീം വള്ളത്തോള്‍ നഗറിലെ വീട്ട് പരിസരത്തും, പി.എ അഹമ്മദ് കബീര്‍ ആലുവ കടൂപാടത്തും സമരത്തില്‍ സംബന്ധിച്ചു.
മുജീബ് കാടേരി മലപ്പുറം മേല്‍മുറിയിലും, പി.ജി മുഹമ്മദ് പഴമ്പറപ്പ് വീട്ട് പരിസരത്തും, കെ.എസ് സിയാദ് അടിമാലി ടൗണിലും്, ആഷിക്ക് ചെലവൂര്‍ ചെലവൂരിലെ വസതിയിലും, വി.വി മുഹമ്മദലി കല്ലാച്ചിയിലെ വീട്ട് പരിസരത്തും, എ.കെ.എം അഷറഫ് മഞ്ചേശ്വരം ഹൊസ്സങ്കടിയിലും, പി.പി അന്‍വര്‍ സാദത്ത് നെല്ലായ ടൗണിലും സമരത്തില്‍ പങ്കെടുത്തു.
കാസര്‍ക്കോട് ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 60 കേന്ദ്രങ്ങളില്‍ സമര പരിപാടി നടന്നു. കണ്ണൂര്‍ ജില്ലയി്ല്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം ഉള്‍പ്പെടെ എല്ലാ മണ്ഡലത്തിലും നട്ടുച്ചപ്പ്ന്തം സമര പരിപാടി സംഘടിപ്പിച്ചു.
വയനാട് ജില്ലയിലുടനീളം പരിപാടി സംഘടിപ്പിക്കപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിച്ച് വിവിധ പഞ്ചായത്തുകളിലായി നിരവധി കേന്ദ്രങ്ങളില്‍ നട്ടുച്ചപ്പന്തം സമര പരിപാടി നടക്കുകയുണ്ടായി.
മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ നട്ടുച്ചപ്പന്തം സമര പരിപാടി നടന്നു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴങ്ങി. പാലക്കാട് , തൃശ്ശൂര്‍, എറണാകുളം , ഇടുക്കി , ആലപ്പുഴ , കോട്ടയം , പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ശക്തമായ സമരപരിപാടികള്‍ നടന്നു.