സന്നദ്ധ പ്രവര്‍ത്തകരെ എതിര്‍ക്കുന്ന നിലപാട് സര്‍ക്കാറിന് തിരിച്ചടിയാകും. കുഞ്ഞാലിക്കുട്ടി

43
മലപ്പുറം: സന്നദ്ധ പ്രവര്‍ത്തകരെ എതിര്‍ക്കുന്ന നിലപാട് സര്‍ക്കാറിന് തിരിച്ചടിയാവുമെന്ന്് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നമ്മുടെ നാട്ടില്‍ ഒരു പ്രതിസന്ധി വന്നാല്‍ ഓടിയെത്താറുള്ളത് സന്നദ്ധ സംഘടനകളാണ്. എന്നാല്‍ ഒരു വിധ സന്നദ്ധ പ്രവര്‍ത്തനവും വേണ്ടാ സര്‍ക്കാര്‍ മാത്രം മതിയെന്നാണ് പറയുന്നത്. അതിന്റെ പ്രായോഗികതയില്‍ സംശയമുണ്ട്. സംസ്ഥാനത്ത് ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറണം. പലയിടത്തും പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. ഭക്ഷണവും മരുന്നും കിട്ടാതെ വിശമിക്കുന്നുണ്ട്. മിക്കയിടങ്ങളിലും അവര്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നത് സന്നദ്ധ സംഘടനകളാണ്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനം അംഗീകരിക്കണം. നിയമം പാലിച്ച പ്രവര്‍ത്തനം അംഗീകരിക്കണം. നിലവിലെ തീരുമാനം പുനപരിശോധിക്കണം. ഇല്ലങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍  ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് വിജയിക്കാന്‍ കാരണം എല്ലാവരുടെയും സഹകരണമാണ്. മദ്യ വിഷയം ഹൈക്കോടതിയുടെ  ഉത്തരവ് സര്‍ക്കാര്‍ തീരുമാനം ന്യായമല്ല എന്നതിന്റെ തെളിവ് ആണ്. മദ്യം വിതരണം ചെയ്യുക എന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. സാലറി ചലഞ്ചിനെ പൂര്‍ണമായും എതിര്‍ക്കുന്നില്ല. പക്ഷെ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം ഒരു നീതീകരിക്കാനാവത്തത്. രാജ്യത്തിന്റെ അഖണ്ഡതയെയാണവര്‍ ചോദ്യം ചെയ്യുന്നത്.  ഇത് കോവിഡ് കാലം കഴിഞ്ഞാലും ഉത്തരം പറയേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടി ചേര്‍ത്തു. നിസാമുദ്ദീനില്‍ ഉണ്ടായ വിഷയം നിര്‍ഭാഗ്യകരമാണ്. പക്ഷെ അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അറിവില്ലാതെ സംഭവിച്ചത് ആണ്. ഈ സമയത്ത് ഡല്‍ഹിയില്‍ കേരളത്തെ പോലെ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. അന്ന് പാര്‍ലമെന്റ് അടക്കം നടക്കുന്ന സമയം ആയിരുന്നു. അതിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളം അടക്കം ഉണ്ടായതാണ്. കേരളത്തിലെ സൂക്ഷ്മത ഡല്‍ഹിയില്‍ ഉണ്ടായില്ല. വീഴ്ചക്ക് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരുമാണ് ഉത്തരവാദികള്‍. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പരാമര്‍ശം അത്ഭുതപ്പെടുത്തുന്നത്. ഇത് വഴി വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.