സി.കെ.എം സാദിഖ് മുസ്്‌ലിയാര്‍ നിര്യാതനായി

മണ്ണാര്‍ക്കാട്: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ സി.കെ. എം സാദിഖ് മുസ്്‌ലിയാര്‍ (81) നിര്യാതനായി. ഇന്നലെ വൈകീട്ട് 8.15ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. മണ്ണാര്‍ക്കാട് പുല്ലശ്ശേരി നമ്പിയപടി ചെരടകുരിക്കല്‍ വസതിയിലാണ് അന്ത്യമുണ്ടായത്. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറികൂടിയാണ്. ഖബറടക്കം ഇന്ന്്് രാവിലെ 9 മണിക്ക് മുണ്ടേകാരാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. പിതാവ്: ചെരടകുരിക്കല്‍ സൂപ്പി. മാതാവ്: ആമിന. ഭാര്യ: ജമീല. മക്കള്‍: സുഹൈല്‍, സദക്കത്തുല്ല, സുമയ്യ, സരിയ, ഷഹ്്‌ല, ഷമീമ. മരുമക്കള്‍: ഹംസഫൈസി, കെ.സി അബൂബക്കര്‍ദാരിമി, ഉസ്മാന്‍ഫൈസി, മുസ്തഫ അശ്‌റഫി കക്കുപ്പടി, വഹീദ, മാജിത ഫര്‍സാന. കോവിഡ് 19ന്റെ ലോക്ഡൗണ്‍ കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. അതിനുമുമ്പുവരെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. പാലക്കാട് ജനത്തുല്‍ഉലൂം അറബിക് കോളജിലെ ദീര്‍ഘകാലം പ്രൊഫസറായിരുന്നു. കൊളപ്പറമ്പ്, പട്ടാമ്പി ജുമാമസ്ജിദുകളില്‍ ഖത്തീബായിരുന്നു. ജാമിഅ:നൂരിയ്യ, നന്തി ദാറുസ്സലാം, പട്ടിക്കാട് എം.ഇ.എ ഭരണസമിതി അംഗം, മണ്ണാര്‍ക്കാട് ദാറുന്നജാത്ത്, പാലക്കാട് ജന്നത്തുല്‍ ഉലൂം എന്നിവയുടെ വൈസ് പ്രസിഡണ്ട്, കുടംബം, കുരുന്നുകള്‍ മാസികകളുടെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ തുടങ്ങി പല പദവികളിലും വഹിച്ചുവരുന്നു.
നിര്യാണത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, പി.കെ,കെ ബാവ, എം.സി മായിന്‍ഹാജി മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, മുസ്്‌ലിംലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, ജനറല്‍സെക്രട്ടറി മരക്കാര്‍ മാരായമംഗലം തുടങ്ങിയവര്‍ അനുശോചിച്ചു.(ഉള്‍പേജ് കാണുക)