സ്പ്രിംക്ലര്‍: എ.കെ.ജി സെന്ററില്‍ നേരിട്ടെത്തി അതൃപ്തി അറിയിച്ച് കാനം

16

തിരുവനന്തപുരം: മുന്നണിയിലെ ഘടക കക്ഷികളോട് ആലോചിക്കാതെ, മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ വിവാദ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതില്‍ സി.പി.ഐക്കുള്ള എതിര്‍പ്പ് ലഘൂകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നീക്കം പാളി. സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലേക്ക് തന്റെ ദൂരനായി പ്രിന്‍സിപ്പല്‍ സെക്രട്ടറികൂടിയായ ഐ.ടി. സെക്രട്ടറി പി.ശിവശങ്കറെ പിണറായി പറഞ്ഞയച്ചതിനു പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര2ന്‍ സി.പി.എം ആസ്ഥാനമായ ഏ.കെ.ജി സെന്ററിലെത്തി ഇടപാടില്‍ പാര്‍ട്ടിയുടെ അ തൃപ്തി സി.പി,എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ടറിയിച്ചു. കരാറില്‍ നെകുറിച്ച് കാനവുമായി സംസാരിച്ചതായും കോവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ മുന്നണി വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും കോടിയേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഐ.ടി സെക്രട്ടറി കാന ത്തെ കണ്ട് കരാറില്‍ ഏര്‍പ്പെടാനിടയായ സാഹചര്യത്തെകുറിച്ച് വിശദാംശങ്ങള്‍ സംസാരിച്ചെങ്കിലും സി.പി.ഐയുടെ നിലപാടിയില്‍ മാറ്റമുണ്ടായില്ല. കരാറിനെ കുറിച്ച് സി.പി.ഐക്ക് കടുത്ത അമര്‍ഷം ഉണ്ടെങ്കിലും പരസ്യമായി പ്രതികരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടി എതിര്‍പ്പ് നേരിട്ട് മുഖ്യന്ത്രിയെയും സി.പി.എം നേതൃത്വത്തെയും അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം നേരത്തെ ‘ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ആശയ വിനിമയം നടത്തിയ ശേഷമായിരുന്നു സി.പി.,ഐയുടെ തീരുമാനം. ഇടപാടില്‍ തങ്ങളുടെ അതൃപ്തി സി.പി.ഐ നേതാക്കള്‍ നേരത്തെ സി.പി.എം നേതൃത്വത്തെയും മുഖ്യന്ത്രിയെയും അനൗപചാരികമായി അറിയിച്ചിരുന്നു.
സ്പ്രിംക്ലര്‍ കമ്പനിയുമായി ഡേറ്റാ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടശേഷംപോലും വിവരം ബന്ധപ്പെട്ടവരാരും സി.പി.ഐ മന്ത്രിമാരെപോലും അറിയിച്ചിരുന്നില്ല. ഇത് സി.പി.ഐയെ ഏറെ ചൊടിപ്പിച്ചു. കരാര്‍ വിവാദമായി സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടും ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് പൊതു ജനങ്ങള്‍ക്കിടിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. കരാറിലെ സുതാര്യതയിലും സി.പി.ഐക്ക് സംശയമുണ്ട്. ഇക്കാര്യങ്ങള്‍ കാനം കോടിയേരിയുമായി സംസാരിച്ചതായണ് വിവരം. മുഖ്യമന്ത്രി ഐ.ടി. സെക്രട്ടറികൊണ്ട് പാവകളിപ്പിക്കുകയാണെന്ന അഭിപ്രായമാണ് സി.പി.ഐ നേതാക്കള്‍ക്കുള്ളത്. കരാറിനെകുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എല്ലാം തന്റെ തീരുമാനമാണെന്ന തരത്തില്‍ ഐ.ടി സെക്രട്ടറി നടത്തിയ പരസ്യ പ്രതികരണത്തില്‍ സി.പി.ഐക്ക് കടുത്ത വിയോജിപ്പുണ്ട്. അതിനിടയിലാണ് സി.പി.ഐയെ മെരുക്കാന്‍ മുഖ്യമന്ത്രി ഐ.ടി സെക്രട്ടറിയെ അയക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തെകുറിച്ച് ഉദ്യോഗസ്ഥന്‍ പത്രമാഫീസുകളിലും പാര്‍ട്ടിഓഫീസുകളിലും കയറിയിറങ്ങി വിശദീകരിക്കുന്നതിലെ അനൗചിത്യവും കാനം കോടിയേരിയെ ധരിപ്പിച്ചത്രെ.
പിണറായി സര്‍ക്കാരിന്റെ വിവാദമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ് കാനം രാജേന്ദ്രന്‍. എന്നാല്‍ അടുത്തകാലത്ത് അദ്ദേഹം അതില്‍നിന്ന് പിന്നോട്ടുപോയെന്ന വിമര്‍ശനം സി.പി.ഐയില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. കാനത്തിന്റെ നിലപാട് മാറ്റാത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം പല കോണുകളില്‍നിന്നും ഉയരുകയും കാനത്തിന് സി.പി.ഐയിലുള്ള മേധാവിത്തത്തിന് ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു. സ്പ്രിങ്‌ളര്‍ ഇടപാടില്‍ ശക്മായ നിലപാട് സ്വീകരിക്കണമെന്നാണ് സി.പി.ഐ നേതാക്കളുടെ പൊതുവികാരം. കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടും വത്യസ്തമല്ല. സി.പി.ഐയിലെ കാനം അനുകൂലികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് കാനത്തോട് പറഞ്ഞതായാണ് വിവരം. ഈസാഹചര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കാനവും നിര്‍ബന്ധിതനാകുകയായിരുന്നു.
വിദേശ കമ്പനികളുമായി കരാറൊപ്പിടുനതില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നതടക്കം പ്രഥമദൃഷ്ട്യാ തന്നെ കരാറില്‍ നിരവധി നൂതനതകള്‍ കാണാന്‍ കഴിയും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാങ്ങളുടെ നയവ്യതിയാനമായി ക്കും. സി.പി.ഐക്കുള്ള ഈ ആശങ്കകളും കാനം കോടിയേരിയെ അറിയിച്ചതായാണ് വിവിരം.