
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കോവിഡ് വൈറസ് ബാധയുടെ ഹോട്ട്സ്പോട്ടായി മാറിയ മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്നത്.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. ഗുജറാത്ത് (4,395 ), ഡല്‍ഹി (3439), മധ്യപ്രദേശ് (2625), യു.പി (2211), രാജസ്ഥാന്‍ (2438), തമിഴ്നാട് (2323 ), ആന്ധ്ര പ്രദേശ് (1403), തെലങ്കാന (1012) എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതര്‍ കൂടുതലായുള്ളത്. കോവിഡ് രോഗികളുടെ എണ്ണം 10,498 പിന്നിട്ട മഹാരാഷ്ട്രയില്‍ മുംബൈ നഗരത്തില്‍ മാത്രം 6500ലേറെ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 583 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തത്.
കോവിഡ് ബാധിച്ച് 27 മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 459 പേരാണ് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 295 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത് മുംബൈ നഗരത്തിലാണ്. ഇതോടെ സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടോ എന്ന സംശയവും ശക്തിപ്പെടുന്നുണ്ട്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇന്നലെ 25 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ധാരാവിയില്‍ മാത്രം കോവിഡ് കേസുകള്‍ 369 ആയി ഉയര്‍ന്നിട്ടുണ്ട്. 18 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ ഇന്നലെ 313 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4395 ആയി. 214 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. അഹമ്മദാബാദില്‍ മാത്രം 2777 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സൂറത്ത് 601, വഡോദര 370 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ഡല്‍ഹിയില്‍ മരണം 56 ആയി.
3439 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1092 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി. രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. 2438 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്.
768 പേര്‍ രോഗ മുക്തി നേടി. മധ്യപ്രദേശില്‍ കോവിഡ് മരണം 137 ആയി. 2625 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ ഇന്നലെ 161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2323 ആയി. 27 പേര്‍ക്കാണ്സംസ്ഥാനത്ത് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. യു.പിയിലും കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. 40 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 2211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.