യുഎഇയില്‍ കോവിഡ് മൂലം 3 പേര്‍ കൂടി മരിച്ചു 172 പേര്‍ക്ക് രോഗം സുഖപ്പെട്ടു

    ദുബൈ: യുഎഇയില്‍ 3 പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. 172 പേര്‍ക്ക് കൂടി കോവിഡ് സുഖപ്പെട്ടു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 4,295 ആയി. രോഗം മൂലം യുഎഇയിലെ ആകെ മരണം 25. ഇതുവരെ 852 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് സ്ഥാപിച്ച ഡ്രൈവ് ത്രൂ സെന്ററുകള്‍ വഴി പ്രതിദിനം 7,100 ടെസ്റ്റുകള്‍ നടത്തുന്നതായി മന്ത്രാലയം അറിയിച്ചു. ആസ്പത്രികള്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ മുഖേന പ്രതിദിനം 10,000 പരിശോധനകളും ഇതുകൂടാതെ നടത്തുന്നുണ്ട്. ഇപ്പോഴത്തെ കണക്ക് പ്രകാരം കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നുണ്ട്. പുതുതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തില്ല.