ദുബൈ: യുഎഇയില്‍ ഞായറാഴ്ച 294 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശനിയാഴ്ച 241 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇത്രയും പേര്‍ക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1794 ആയി ഉയര്‍ന്നു. ഇന്നലെ 19 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു. രോഗം പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി അണുവിമുക്ത പദ്ധതി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ദുബൈയില്‍ പകല്‍സമയത്തും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബൈ മെട്രോ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിലാക്കിയിട്ടുണ്ട്.