യുഎഇയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്-19 ഒരു മരണം; 19 പേര്‍ക്ക് സുഖപ്പെട്ടു

    767

    ദുബൈ: യുഎഇയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 19 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ 2,659 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 239 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.