യുഎഇയില്‍ 370 പേര്‍ക്ക് കൂടി കോവിഡ്-19 രണ്ട് മരണം; ആകെ രോഗികള്‍ 3,360

    334

    ദുബൈ: യുഎഇയില്‍ 370 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 3,360 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 150 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു. ആകെ 418 പേര്‍ സുഖംപ്രാപിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് യുഎഇയില്‍ 16 പേര്‍ മരിച്ചു. യുഎഇയില്‍ കഴിഞ്ഞ 48 മണിക്കൂറിനകം 40,000 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.