യുഎഇയില്‍ 376 പേര്‍ക്ക് കൂടി കോവിഡ്-19- 4 മരണം; ആകെ 170 പേര്‍ സുഖം പ്രാപിച്ചു

    273

    ദുബൈ: യുഎഇയില്‍ 376 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ശനിയാഴ്ച സ്ഥിരീകരിച്ചു. നാല് പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 3736 പേര്‍ക്ക് രോഗം ബാധിച്ചു. ആകെ 170 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗബാധയെ തുടര്‍ന്ന് 20 പേര്‍ മരിച്ചു. 20,000 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ നിന്നാണ് 376 പേരെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനകം 40,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.