ദുബൈ: യുഎഇയില്‍ 460 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച രണ്ടു പേര്‍ മരിച്ചു. പുതുതായി 61 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് പലയിടത്തായി സ്ഥാപിച്ചിട്ടുള്ള ഡ്രൈവ് ത്രൂ സെന്ററുകളില്‍ പ്രതിദിനം 7,100 പേര്‍ക്ക് പരിശോധന നടത്താനാവുമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 5,825 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 1,095 പേര്‍ക്ക് രോഗം സുഖപ്പെട്ടു.