യുഎഇയില്‍ 477 പേര്‍ക്ക് കൂടി കോവിഡ്-19- 2 മരണം; 93 പേര്‍ സുഖം പ്രാപിച്ചു

    35

    ദുബൈ: യുഎഇയില്‍ 477 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 93 രോഗികള്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസം 24,000 ആളുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ ആകെ 6,302 രോഗികളെ കണ്ടെത്തി. ഇവരില്‍ 1,188 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ആകെ മരണം 37.