യുഎഇയില്‍ 483 പേര്‍ക്ക് കൂടി കോവിഡ്-19 ആറ് മരണം; ആകെ രോഗബാധിതര്‍ 8238

    66

    ദുബൈ: യുഎഇയില്‍ 483 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി ആറ് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 31,807 പേരില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് 483 പേരെ കണ്ടെത്തിയത്. പുതുതായി 103 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടതായി മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ഹൊസാനി അറിയിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച 52 പേര്‍ മരിച്ചു. യുഎഇയില്‍ ആകെ രോഗബാധിതരുടെ എണ്ണം 8,238 ആയി. ആകെ 1546 പേര്‍ സുഖം പ്രാപിച്ചു.