ദുബൈ: യുഎഇയില്‍ 484 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 43 പേര്‍ മരിച്ചു. ഏഷ്യന്‍ വംശജരായ രണ്ടു പേരാണ് ഇപ്പോള്‍ മരിച്ചത്. പുതുതായി 74 പേര്‍ക്ക് രോഗം സുഖപ്പെട്ടു. രാജ്യത്ത് ഇതുവരെ 1,329 പേര്‍ സുഖം പ്രാപിച്ചു. യുഎഇയില്‍ ആകെ 7,265 പേര്‍ക്ക് കോവിഡ് ബാധിച്ചു. കോവിഡ് പരിശോധന വേഗത്തിലാക്കാന്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ക്ക് പരിശോധന നടത്തുന്നുണ്ട്. സാധാരണ ചികിത്സക്ക് പുറമെ പ്ലാസ്മ ചികിത്സയും നടത്തിവരുന്നു. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ദേശീയ അണുവിമുക്ത പദ്ധതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.