യുഎഇയില്‍ 490 പേര്‍ക്ക് കൂടി കോവിഡ്-19 ആറ് മരണം; 112 പേര്‍ക്ക് സുഖപ്പെട്ടു

    69

    ദുബൈ: യുഎഇയില്‍ 490 പേര്‍ക്ക് കൂട്ി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പുതുതായി ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം 82 ആയി. ഇപ്പോള്‍ 29,984 പേരില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അംന അല്‍ ദഹാഖ് പറഞ്ഞു. യുഎഇയില്‍ ഇതുവരെ പോസിറ്റിവായി കണ്ടെത്തിയവരുടെ എണ്ണം 10,839 ആയി ഉയര്‍ന്നു. പുതുതായി 112 പേര്‍ സുഖം പ്രാപിച്ചതോടെ ഇതുവരെ 2,090 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു.