ദുബൈ: യുഎഇയില്‍ 490 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മൂന്ന് പേര്‍ മരിച്ചു. 30,000 പേരില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 46 പേര്‍ മരിച്ചു. ഇപ്പോള്‍ മരിച്ച മൂന്ന് പേരും ഏഷ്യന്‍ വംശജരാണ്. ഇവരുടെ ആരോഗ്യനില നേരത്തെ തന്നെ ഗുരുതരമായിരുന്നതായി പറയുന്നു. പുതുതായി 83 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതോടെ 1443 പേര്‍ സുഖം പ്രാപിച്ചു.