യുഎഇയില്‍ 4 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു- 518 പുതിയ രോഗികള്‍; 91 പേര്‍ സുഖം പ്രാപിച്ചു

    53

    ദുബൈ: യുഎഇയില്‍ കോവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 56 ആയി. പുതുതായി 518 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 29,000 പേരില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 8,756 പേര്‍ക്ക് കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ മരിച്ച നാല് പേരും ഏഷ്യന്‍ വംശജരാണ്. മറ്റു ആരോഗ്യ പ്രശ്്‌നങ്ങളുള്ളവരാണ് മരിച്ചതെന്നും മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെ 1,637 പേര്‍ക്ക് രോഗം സുഖപ്പെട്ടു.