ദുബൈ: യുഎഇയില്‍ കോവിഡ്-19 ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു. പുതുതായി 525 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,281 ആയി ഉയര്‍ന്നു. പുതുതായി 123 പേര്‍ക്ക് രോഗം സുഖപ്പെട്ടതോടെ ആകെ സുഖം പ്രാപിച്ചവര്‍ 1,760 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 64 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ 32,000 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.