യുഎഇയില്‍ 532 പേര്‍ക്ക് കൂടി കോവിഡ്-19 ഏഴ് മരണം; 127 പേര്‍ സുഖം പ്രാപിച്ചു

    89

    ദുബൈ: യുഎഇയില്‍ 532 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 9,813. ഏഴ് പേര്‍ കൂടി പുതുതായി മരിച്ചതോടെ ആകെ 71 പേര്‍ മരിച്ചു. ഇപ്പോള്‍ 127 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ആകെ രോഗം മാറിയവരുടെ എണ്ണം 1,887 ആയി. എല്ലാ ദിവസവും നൂറില്‍ കുറയാത്ത ആളുകള്‍ക്ക് രോഗം സുഖപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അംന അല്‍ദഹാഖ് പറഞ്ഞു.