യുഎഇയില്‍ 536 പേര്‍ക്ക് കൂടി കോവിഡ്-19 അഞ്ച് മരണം; 91 പേര്‍ക്ക് രോഗം സുഖപ്പെട്ടു

    105

    ദുബൈ: യുഎഇയില്‍ 536 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10,349 ആയി ഉയര്‍ന്നു. ഇതുവരെ 76 പേര്‍ മരിച്ചു. ആകെ സുഖപ്പെട്ടവരുടെ എണ്ണം 1,978 ആയി. മരിച്ചവരില്‍ മിക്കവാറും പേര്‍ക്ക് മറ്റു ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. പുതുതായി 35,000 പേരില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് 536 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുള്ളത്.