യുഎഇയില്‍ കോവിഡ് ബാധിച്ച് 9 മരണം- പുതുതായി 549 രോഗികള്‍; 148 പേര്‍ സുഖം പ്രാപിച്ചു

    ദുബൈ: യുഎഇയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. പുതുതായി 549 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 11,929 ആയി. ഇതോടെ മരണസംഖ്യ 98 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 2,329 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു. പുതുതായി 148 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.