യുഎഇയില്‍ 588 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു

    ദുബൈ: യുഎഇയില്‍ ഇതുവരെ 588 പേര്‍ക്ക് കോവിഡ്-19 സുഖപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ഹൊസാനി അറിയിച്ചു. പുതുതായി 170 പേര്‍ സുഖം പ്രാപിച്ചതോടെയാണ് രാജ്യത്ത് ഇത്രയും ആളുകള്‍ രോഗമുക്തരായത്. രോഗികള്‍ക്ക് ആന്റിവൈറല്‍ ചികിത്സയും പ്ലാസ്മ ചികിത്സയും നല്‍കുന്നുണ്ട്. രാജ്യത്ത് കണ്ടെത്തിയ കോവിഡ് കേസുകളില്‍ അധികവും അത്ര ഗുരുതരാവസ്ഥയിലുള്ളതല്ല. ഹൈഡ്രോക്ലാറോകിനാണ് ആന്റി വൈറല്‍ ചികിത്സക്കായി ഉപയോഗിക്കുന്നത്. ജനങ്ങള്‍ നല്‍കിയ രക്തദാനത്തില്‍ നിന്നാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്.