ദുബൈയില്‍ നിന്ന് 7 മൃതദേഹങ്ങള്‍ കരിപ്പൂരിലെത്തിച്ചു

കോവിഡ് അല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വന്തം വീടുകളിലെത്തിക്കുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുന്നു

ദുബൈ/കൊണ്ടോട്ടി: കഴിഞ്ഞ ദിവസങ്ങളിലായി ദുബൈയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കരിപ്പൂരില്‍ എത്തിച്ചു. കോവിഡ് അല്ലാത്ത കാരണങ്ങളാല്‍ മരിച്ചവരുടേതാണിവ. ചൊവ്വാഴ്ച വൈകുന്നേരം 3.30ന് കാര്‍ഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടു പോയത്. കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട സ്വദേശികള്‍ക്ക് പുറമെ; ഗോവ, ശിവഗംഗ സ്വദേശികളുടെയും മൃതദേഹങ്ങളാണ് കാര്‍ഗോ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കണ്ണൂരിലേക്കുള്ള മൃതദേഹം 11 വയസ്സുകാരുന്റതാണ്. പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഇടപെടലിനൊടുവിലാണ് ഗോവയിലേതുള്‍പ്പെടെ പല മൃതദേഹങ്ങളും നാട്ടിലെത്തിയത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാസ് അനുവദിച്ച ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ അവരവരുടെ നാടുകളിലേക്ക് കൊണ്ടു പോയി.