യുഎഇയില്‍ 552 പേര്‍ക്ക് കൂടി കോവിഡ്- 7 മരണം; ആകെ രോഗികള്‍ 12,481

    ദുബൈ: യുഎഇയില്‍ 552 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഏഴ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ യുഎഇയില്‍ 105 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 12,481 പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 100 പേര്‍ക്ക് കൂടി രോഗം മാറിയതോടെ ആകെ 2,429 പേര്‍ സുഖം പ്രാപിച്ചു. പുതുതായി 27,000 പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് 552 പേര്‍ക്ക് രോഗം കണ്ടെത്തിയത്.