ഉപയോക്താക്കളെയും തൊഴിലാളികളെയും അണുമുക്തക്കാന്‍ ബൂത്ത് ഒരുക്കി എഎകെ ഗ്രൂപ്

34
എഎകെ ഗ്രൂപ് അവീര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ ഡിഷ് ഇന്‍ഫെക്ഷന്‍ ബൂത്ത്

ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ തങ്ങളുടെ സ്ഥാപനത്തിലെത്തുന്ന ഉപയോക്താക്കളെയും ജോലിക്കാരെയും അണുമുക്തമാക്കാന്‍ ഡിഷ് ഇന്‍ഫെക്ഷന്‍ ബൂത്ത് ഒരുക്കി എഎകെ ഗ്രൂപ്. ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും തിരക്കേറിയ പഴം-പച്ചക്കറി മൊത്ത വ്യാപാര മാര്‍ക്കറ്റുകളിലൊന്നായ അല്‍അവീര്‍ മാര്‍ക്കറ്റിലാണ് ഗ്രൂപ് ബൂത്ത് സജ്ജമാക്കിയിരിക്കുന്നത്.
തങ്ങളെ സമീപിക്കുന്ന ആളുകളെ അണുമുക്തമാക്കാനാണ് ഇത്തരത്തിലുള്ള ബൂത്ത് സ്ഥാപിച്ചതെന്ന് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ എ.എ.കെ മുസ്തഫ അറിയിച്ചു. ഇവിടത്തെ ആദ്യ ബൂത്താണിത്. ഭക്ഷ്യ വസ്തു വിതരണ കേന്ദ്രമായതിനാല്‍ കൊറോണക്കാലത്തും ഇവിടെ എല്ലാ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. റമദാനില്‍ തിരക്ക് വീണ്ടും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍, ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ബൂത്ത് ഒരുക്കിയതെന്ന് മുസ്തഫ വ്യക്തമാക്കി.
എ.എ.കെയുടെ എല്ലാ ശാഖകളിലും ഇത്തരത്തിലുള്ള അണുമുക്ത സംവിധാനങ്ങള്‍ ഉടന്‍ ഒരുക്കും. മാര്‍ക്കറ്റിലെ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള ബൂത്തുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.