ദുബൈ: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബി എമിറേറ്റില്‍ പൊതു ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
അബുദാബി മുനിസിപ്പാലിറ്റികളിലെയും ഗതാഗത വകുപ്പിലെയും സംയോജിത ഗതാഗത കേന്ദ്രമായ ഗതാഗത മേഖല റെഗുലേറ്റര്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പൊതു ബസുകള്‍ ഏപ്രില്‍ 23 വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന ബസ് ഓണ്‍ ഡിമാന്‍ഡ് സേവനം – അബുദാബി ഹെല്‍ത്ത് കെയര്‍ ലിങ്ക് – തുടര്‍ന്നും പ്രവര്‍ത്തിക്കും. അതേസമയം ടാക്‌സികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ യാത്രക്കാര്‍ മുഖംമൂടികള്‍ ധരിക്കണം. വാഹനത്തില്‍ ഒരേ സമയം രണ്ടു പേരെ മാത്രമെ അനുവദിക്കൂ.