അബുദാബിയില്‍ വില വര്‍ധിപ്പിച്ചാല്‍ രണ്ടര ലക്ഷം മുതല്‍ 20 ലക്ഷം വരെ പിഴ

9

അബുദാബി: അബുദാബിയില്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ളവക്ക് വില വര്‍ധിപ്പിച്ചാല്‍ ശക്തമായ നടപടിയും വന്‍ പിഴയും നേരിടേണ്ടി വരുമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് കാര്യാലയം മുന്നറിയിപ്പ് നല്‍കി. വില വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടര ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കൂടാതെ, താല്‍ക്കാലികമായി ഒരു മാസത്തേക്ക് സ്ഥാപനം അടച്ചിടുകയോ ഒരു മാസം മുതല്‍ മൂന്നു മാസം വരെ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യാനും, അല്ലെങ്കില്‍ എന്നേക്കുമായി സ്ഥാപനം അടച്ചിടാനും കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ചെറുകിട കച്ചവടക്കാര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും ഇത് ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്.