അബുദാബിയില്‍ അണുവിമുക്ത പദ്ധതി സമയം പ്രഖ്യാപിച്ചു

ദുബൈ: റമദാന്‍ മാസത്തില്‍ അബുദാബിയില്‍ ദേശീയ അണുവിമുര്ക പരിപാടിയുടെ സമയം അബുദാബി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാര്‍പ്പിട പ്രദേശങ്ങളില്‍, കോവിഡ് -19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ നടത്തും.
വ്യാവസായിക മേഖലകളിലും തൊഴിലാളികളുടെ താമസ സ്ഥലത്തും രാത്രി 8 മുതല്‍ രാവിലെ 6 വരെ പരിപാടി നടക്കും. എന്നിരുന്നാലും നിയന്ത്രണങ്ങള്‍ പാലിക്കണം. വ്യക്തശുചിത്വവും മറ്റു മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്. നിങ്ങളുടെ പ്രതിബദ്ധത നിങ്ങളോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തമാണെന്ന് അധികാരികള്‍ ഉണര്‍ത്തി.