പൗരന്മാരെ തിരിച്ചു കൊണ്ടു പോകാത്ത രാജ്യങ്ങള്‍ക്കെതിരെ യുഎഇ കര്‍ശന നടപടിക്ക്

    634

    ദുബൈ: ജന്മനാടുകളിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടു പോകാത്ത രാജ്യങ്ങള്‍ക്കെതിരെ യുഎഇ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുന്നു. അത്തരം രാജ്യങ്ങളുമായി യുഎഇക്കുള്ള തൊഴില്‍ കരാറുകള്‍ പുന:പരിശോധിക്കും. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്‌മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.