അബുദാബി: പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ അധികൃതര്‍ തയാറായാല്‍ പ്രവാസികളെ വരവേല്‍ക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും ലൗഷോര്‍ സ്ഥാപനങ്ങള്‍ സജ്ജമാണെന്ന് മുഖ്യ രക്ഷാധികാരിയും ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടറുമായ ഡോ. അദീബ് അഹമ്മദ് അറിയിച്ചു. തങ്ങളുടെ സ്ഥാപനങ്ങളിലെ മുഴുവന്‍ സൗകര്യങ്ങളും പ്രവാസികള്‍ക്കായി ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ യു.അബ്ദുല്ല ഫാറൂഖി, വര്‍ക്കിംഗ് ചെയര്‍മാന്‍ സി. മോയിന്‍കുട്ടി (എക്‌സ് എംഎല്‍എ), സെക്രട്ടറി യു.എ മുനീര്‍ എന്നിവര്‍ പറഞ്ഞു. കോവിഡ് 19 മൂലം പ്രയാസമനുഭവിക്കേണ്ടി വരുന്ന പ്രവാസികള്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, അവര്‍ക്ക് ക്വാറന്റീന്‍ കാലാവധിയില്‍ നാട്ടില്‍ ഒരിക്കലും പ്രയാസം അനുഭവിക്കേണ്ടി വരിലെന്നും അവര്‍ പറഞ്ഞു.