ദുബൈ: ‘അക്ഷയ തൃതീയ’ ഭാഗമായി പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് പ്രമോഷന്‍ പ്രഖ്യാപിക്കുകയും ഉപയോക്താക്കള്‍ ആഘോഷങ്ങള്‍ തങ്ങളുടെ വീടുകളുടെ സുരക്ഷയിലും സമാധാനത്തിലും നടത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും അക്ഷയ തൃതീയ ആഘോഷിക്കുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈനായി ഗോള്‍ഡ് ഫോര്‍ച്യൂണ്‍ ഓഫര്‍ ജോയ് ആലുക്കാസ് അവതരിപ്പിക്കുന്നത്. പ്രമോഷന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ 26 വരെ ഓണ്‍ലൈനായി 1000 ദിര്‍ഹമിന് സ്വര്‍ണഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 മില്ലി ഗ്രാമിന്റെ ഒരു സ്വര്‍ണ നാണയവും 1,000 ദിര്‍ഹമിന് വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 മില്ലി ഗ്രാമിന്റെ രണ്ട് സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കും. ഇതിന് പുറമെ, ജോയ് ആലുക്കാസിന്റെ വെബ്‌സൈറ്റായ www.joyalukkas.com ല്‍ നിന്ന് ഗിഫ്റ്റ് വൗച്ചറുകളും ഡിജിറ്റല്‍ വൗച്ചറുകളും വാങ്ങാനും സാധിക്കും. നിലവിലെ സാഹചര്യം മാറുമ്പോള്‍ ഷോറൂമുകളില്‍ നിന്നും ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാകും. ഓണ്‍ലൈനായി വാങ്ങുന്ന ആഭരണങ്ങളുടെ വിതരണം 10 ദിവസം വരെ എടുക്കാം. ഇവ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഓണ്‍ലൈനായി സേവനങ്ങള്‍ ഒരുക്കുന്നത്.
”തികച്ചും ശുഭകരമായ സന്ദര്‍ഭമാണ് അക്ഷയ തൃതീയ. ഓണ്‍ലൈനായി സേവനങ്ങള്‍ ലഭിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. സവിശേഷവും വ്യത്യസ്തവുമായ ആഭരണങ്ങളുടെ മികച്ച ശ്രേണിയാണ് യുഎഇയിലെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി ഓണ്‍ലൈനായി ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി വാങ്ങുന്ന ആഭരണങ്ങള്‍ ഉപയോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഓരോ പ്രൊഡക്ടും അണുവിമുക്തമാക്കുകയും പാക്കിംഗ്, ഡെലിവറി സമയങ്ങളില്‍ സ്റ്റാഫ് ഏറ്റവും സുരക്ഷതമായി കൈകാര്യം ചെയ്യുന്നതുമാണ്. ഈ അക്ഷയ തൃതീയക്ക് സമൃദ്ധിയും സന്തോഷവും സമാധാനവും വരവേല്‍ക്കാന്‍ എല്ലാ ഉപയോക്താക്കളെയും സ്വാഗതം ചെയ്യുന്നു” -ജോയ് ആലുക്കാസ് ഗ്രൂപ് എക്‌സി.ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു.