അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി ഭക്ഷണ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു

കോവിഡ് 19 ബാധയെ തുടര്‍ന്ന് ജോലിയും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി ഏര്‍പ്പെടുത്തിയ ഭക്ഷണ കിറ്റ് വിതരണത്തില്‍ നിന്ന്‌

അല്‍ ഐന്‍: കോവിഡ് 19 ബാധയെ തുടര്‍ന്ന് അല്‍ ഐനില്‍ ജോലിയും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി ഏര്‍പ്പെടുത്തിയ ഭക്ഷണ കിറ്റ് വിതരണം ഖത്താറയില്‍ വിസ്റ്റ് വിസയിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് നല്‍കി തുടക്കം കുറിച്ചു.
ജില്ലാ പ്രസിഡണ്ട് അലിമോന്‍ ആലത്തിയൂര്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് മജീദ് പറവണ്ണ, ട്രഷറര്‍ അലവി ഹാജി, വൈസ് പ്രസിഡണ്ട് ഉമ്മര്‍ ചെമ്പകശ്ശേരി, സെക്രട്ടറി അനീഷ് ബാബു നേതൃത്വം നല്‍കി.