അല്‍ ഐന്‍: ഇന്ത്യന്‍ ട്രാവല്‍ ട്രഡേഴ്‌സ് അസോസിയേഷന്‍ (ആയിട്ട) കമ്മിറ്റി എക്‌സിക്യൂട്ടീവ് മെംബറും സണ്‍ ഷൈന്‍ ട്രാവല്‍ എംഡയുമായ നൂര്‍ മുഹമ്മദ് തമീമുല്‍ അന്‍സാരി (53) അല്‍ ഐന്‍ തവാം ആശുത്രിയില്‍ നിര്യാതനായി. 23 വര്‍ഷത്തിലധികമായി അല്‍ ഐനിലെ ട്രാവല്‍സ് രംഗത്ത് നിറസാന്നിധ്യമായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അര്‍ബുദ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായത്. ആയിട്ടയുടെ തുടക്കം മുതല്‍ കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചു. അല്‍ ഐനിലെ ഗള്‍ഫ് എയര്‍, ഉമൈര്‍ ട്രാവല്‍ എന്നീ സ്ഥാപനങ്ങളില്‍ 20 വര്‍ഷത്തിലധികം ജോലി ചെയ്തു. അല്‍ ഐന്‍ ട്രാവല്‍ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അന്‍സാരി ഇന്ത്യന്‍ സമൂഹത്തിന് മികച്ച സഹായിയായിരുന്നു. കുടുംബം അല്‍ ഐനിലുണ്ട്. ഭാര്യ: റഹ്മത്ത് ആയിഷ. മക്കള്‍: മുഹമ്മദ് മര്‍വാന്‍, മഹ്ബൂബ് മാസന്‍, നൂറ ഫാത്തിമ. മരുമകന്‍: അബ്ദുല്‍ ഹസ്സന്‍. അല്‍ ഐന്‍ അല്‍ഫൂഹ ഖബര്‍സ്താനില്‍ മറവു ചെയ്തു. .