പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെ
ദുബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മനോജ്‌മെന്റ് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ആമര്‍ സെന്ററുകള്‍ ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെയാണ് ദുബൈയിലെ വിസാ സേവന ആമര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് ദുബൈ എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി അറിയിച്ചു. എന്നാല്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ആമര്‍ സെന്ററുകളില്‍ ഉപയോക്താക്കള്‍ സേവനങ്ങള്‍ക്ക് എത്തണ്ടേതെന്ന് കൂട്ടിച്ചേര്‍ത്തു.