പൊതുമാപ്പ്: കുവൈത്ത് കെഎംസിസി പ്രവര്‍ത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും താമസ രേഖ ഇല്ലാത്തവര്‍ക്കും പിഴ കൂടാതെ രാജ്യം വിടാന്‍ കുവൈത്ത് ഗവണ്‍മെന്റ് സൗജന്യ യാത്രാ ടിക്കറ്റ് ഏര്‍പ്പെടുത്തി ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ ഒരു മാസത്തെ സമയം അനുവദിച്ച സാഹചര്യത്തില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സൗകര്യം ഒരുക്കി കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി. കുവൈത്ത് പൊതുമാപ്പിന്റെ ആനുകൂല്യം അനുഭവിച്ച് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ നൂതന സൗകര്യമാണ് കുവൈത്ത് കെഎംസിസി ഏര്‍പ്പെടുത്തിയെതെന്ന് പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അറിയിച്ചു. കുവൈത്തിലെ മുഴുവന്‍ ഏരിയകളിലും കുവൈത്ത് കെഎം ംസി ംസി പ്രവര്‍ത്തകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ നേരിട്ട് സമീപിച്ച് അവരുടെ അപേക്ഷാ ഫോമും രണ്ട് ഫോട്ടോകളും 5 ദിനാറും ശേഖരിച്ച് ഇന്ത്യന്‍ എംബസിയില്‍ നേരിട്ട് സമര്‍പ്പിക്കുകയും എമിഗ്രേഷന്‍ ക്‌ളിയറന്‍സിന് ശേഷം യാത്രാ രേഖകള്‍ അവരെ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതാണ്. യാത്രാ വിമാനം തയ്യാറാകുന്ന മുറക്ക് അവരെ നാട്ടിലെക്ക് പോകാന്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനമാണ് കെഎംസിസി നടത്തി വരുന്നത്.