
ദുബൈ: യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. സോഹന്‍ റോയ് നേരത്തെ വാഗ്ദാനം ചെയ്തതനുസരിച്ചുള്ള വെന്റിലേറ്ററുകള്‍ കേരളത്തില്‍ എത്തിച്ചു തുടങ്ങി. കോവിഡ് 19 പ്രതിസന്ധി മൂലം കേരളത്തിലെ 10 ജില്ലകള്‍ക്കുമായാണ് വെന്റിലേറ്ററുകള്‍ നല്‍കുക. ഇതിലെ രണ്ട് വെന്റിലേറ്ററുകള്‍ ഇതിനകം കേരളത്തില്‍ എത്തിയിട്ടുണ്ട്. ആദ്യത്തേത് ആലപ്പുഴ ജില്ലാ കലക്ടര്‍ എം.അഞ്ജന ഐഎഎസിന് കഴിഞ്ഞ ദിവസം കൈമാറി. രണ്ടാമത്തേത് പുനലൂരിന് ഇന്നലെയും കൈമാറി.