അജ്്മാനില്‍ എടിഎം മെഷീന്‍ തകര്‍ത്ത പ്രതികള്‍ പിടിയില്‍

അജ്മാന്‍: പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ എടിഎം മെഷീന് കേടുവരുത്തിയ രണ്ട് പേരെ അജ്മാനില്‍ അറസ്റ്റ് ചെയ്തതായി അജ്മാന്‍ പൊലീസ് അറിയിച്ചു. രണ്ട് ഏഷ്യന്‍ ആളുകള്‍ അജ്മാന്‍ വ്യവസായ മേഖലയിലെ എടിഎം യന്ത്രം നശിപ്പിച്ചതായി അജ്മാന്‍ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അഹമ്മദ് സയീദ് അല്‍ നുഈമി പറഞ്ഞു.
കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും പോലീസ് ഒരു സംഘം രൂപീകരിച്ചു.
എടിഎം യന്ത്രം പൂര്‍ണ്ണമായും നശിച്ചതായി പോലീസ് കണ്ടെത്തി, എന്നാല്‍ അതിലെ പണം മോഷ്ടിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടു.
കുറ്റകൃത്യത്തിന്റെ 48 മണിക്കൂറിനുള്ളില്‍ രണ്ട് പ്രതികളെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റവാളികളെ വേഗത്തില്‍് അറസ്റ്റുചെയ്യുന്നതില്‍ പോലീസിന്റെ കഴിവിനെ പ്രശംസിച്ച ലഫ്റ്റനന്റ് കേണല്‍ അല്‍ നുഈമി, കുറ്റകൃത്യം ചെയ്യുന്ന വ്യക്തിയെ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.