ദുബൈ: ദുബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ വീട്ടമ്മയെ ആക്രമിച്ചതിനും കഴുത്ത് മുറിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഒരു സ്ത്രീക്ക് ഒരു വര്‍ഷം തടവ്. എത്യോപ്യന്‍ വംശജയായ പ്രതി കഴിഞ്ഞ നവംബറില്‍ അല്‍ ബര്‍ഷയിലെ അപ്പാര്‍ട്ട്മെന്റില്‍ പോയി വാതില്‍ തുറന്നയുടനെ ഇന്ത്യന്‍ വീട്ടമ്മയെ ആക്രമിച്ചു. പ്രതി ഇരയെ അപ്പാര്‍ട്ട്മെന്റിനുള്ളിലേക്ക് തള്ളിയിട്ട് വാതില്‍ അടച്ച് പണം ചോദിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീ പറയുന്നു-ഞാന്‍ വാതില്‍ തുറന്നപ്പോള്‍ വൈകുന്നേരം 4 മണിയായിരുന്നു, അവള് എന്നെ ആക്രമിച്ചു. ഞാന്‍ ജോലി ചെയ്യുന്നില്ലെന്നും പണമില്ലെന്നും പറഞ്ഞുവെങ്കിലും അവള് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ അവള് എന്റെ കഴുത്തില്‍ പിടിച്ച് രണ്ട് നെക്ലേസുകള്‍ തട്ടിയെടുത്തു. കഴുത്തിന് ചെറിയ പരിക്കേറ്റു. പ്രതി മൂര്ച്ചയുള്ളസാധനമെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ അവളെ തള്ളി കിടപ്പുമുറിയില്‍ പൂട്ടി. ഞാന്‍ എന്റെ ഭര്‍ത്താവിനെ വിളിച്ചു, പിന്നീട് സെക്യൂരിറ്റി ഗാര്‍ഡ് വന്നു രക്ഷിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭാര്യയെ ആക്രമിക്കുകയാണെന്ന് ഭര്‍ത്താവില്‍ നിന്ന് ഒരു കോള്‍ ലഭിക്കുന്നതിന് മുമ്പ് ശബ്ദം കേട്ടതായും ആക്രമിക്കപ്പെട്ടയാള്‍ സഹായത്തിനായി അലറിവിളിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി. അപ്പാര്‍ട്ട്മെന്റില്‍ കയറി പ്രതിയെ കണ്ടെത്തിയതായും ആക്രമിക്കപ്പെട്ട സ്ത്രീ പേടിച്ചിരിക്കുകയായിരുന്നുവെന്നും സെക്യുരിറ്റി ഉദ്യോഗസ്ഥന് പറഞ്ഞു. ഉടന്‍ തന്നെ ദുബൈ പൊലീസിനെ വിവരമറിയിച്ചു. ദുബൈ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് അവളെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു.