കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെ താക്കീതുമായി അബുദാബി പൊലീസ്

98

അബുദാബി: കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിലും പൊതുജനാഭിപ്രായത്തെ ബാധിക്കുന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകളും അഭ്യൂഹങ്ങളും കൈമാറ്റം ചെയ്യുന്നതിലും ശക്തമായ എതിര്‍പ്പുമായി അബുദാബി പൊലീസ്. ഇത്തരം നിയമ വിരുദ്ധ കാര്യങ്ങള്‍ പ്രചരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കിംവദന്തികള്‍ അവതരിപ്പിക്കുന്നത് ഫെഡറല്‍ പീനല്‍ കോഡ് 198-ാം അനുഛേദമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അധികൃതര്‍ വിശദീകരിച്ചു. തെറ്റായ വാര്‍ത്തകളോ പ്രസ്താവനകളോ കിംവദന്തികളോ മന:പൂര്‍വം പ്രക്ഷേപണം ചെയ്യുന്നതും; ക്ഷുദ്രകരമായ, അല്ലെങ്കില്‍ ശല്യപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നതും ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷക്ക് കാരണമാകുമെന്ന് ബന്ധപ്പെട്ടവര്‍ താക്കീത് ചെയ്തു. പൊതുസുരക്ഷക്ക് ഭീഷണിയും ആളുകള്‍ക്കിടയില്‍ ഭയവും സൃഷ്ടിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണ്.