ബഹ്‌റൈനിൽ 260 ഇന്ത്യക്കാർക്ക് കോവിഡ്

18

ബഹ്‌റൈനിൽ കോവിഡ് -19 സ്ഥിരീകരിച്ചത് 260 ഇന്ത്യക്കാർക്ക് . ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് . വെബ്സൈറ്റിൽ കോൺടാക്ട് ട്രേസിംഗ് – ലിസ്റ്റിൽ പുറത്തുവിട്ട 1016 പേരിലാണ് 260 – ഇന്ത്യക്കാരുള്ളത് . ഇതുവരെ ആറ് ഇന്ത്യൻ പ്രവാസികൾക്കാണ് രോഗം ഭേദമായിരിക്കുന്നത് . ലേബർ ക്യാംപുകളിലെ ജീവിത സാഹചര്യം വിദേശ തൊഴിലാളികൾക്കിടയിൽ രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നേരത്തെ അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നു . തൊഴിലാളികളെ സ്കൂളിലേക്ക് മാറ്റിപാർപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട് . നിലവിൽ 1011 പേരാണ് ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് . ഇതിൽ 2 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് . 726 പേർ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട് . 7 പേർക്ക് ജീവൻ നഷ്ടമായി . 79612 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് . പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ് . ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം .