അബുദാബി: നിലവിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് കബളിപ്പിക്കാനും പണം തട്ടിയെടുക്കാനും വ്യാജ കഥകള്‍ ചമക്കുന്ന ഭിക്ഷക്കാരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
തെറ്റിദ്ധരിപ്പിക്കുന്ന കഥകള്‍ കെട്ടിച്ചമച്ച് അനുഗൃഹീതമായ റമദാന് മാസത്തില്‍ ഭിക്ഷക്കാര് സമൂഹത്തിന്റെ അനുഭാവം ചൂഷണം ചെയ്യുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് ഔദ്യോഗിക സംവിധാനങ്ങളുണ്ടെന്നും അവ പ്രയോജനപ്പെടുത്തണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഭിക്ഷാടകരെ കുറിച്ച് 999 എന്ന നമ്പറിലേക്കും സുരക്ഷാ സേവനം ടോള്‍ ഫ്രീ നമ്പറാ യ 800 2626ലോ ടെക്സ്റ്റ് മെസ്സേജ് ആയി (2828), അല്ലെങ്കില്‍ aman@adpoice.gov.ae എന്ന ഇമെയില്‍ വഴിയോ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡിന്റെ സ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴിയോ പൊലീസുമായി ബന്ധപ്പെടാം.