സുരക്ഷാ കാമ്പയിന്റെ ഭാഗമായി അല്‍ഐനില്‍ മാസ്‌കുകള്‍ നല്‍കുന്നു

ദുബൈ: നിങ്ങളുടെ സുരക്ഷയ്ക്കായി കാമ്പയിനിന്റെ ഭാഗമായി അല്‍ ഐന്‍ സിറ്റിക്കുപുറമെ അബുദാബിയിലെ നിരവധി പ്രദേശങ്ങളിലെ താമസക്കാര്‍ക്കിടയില്‍ അബുദാബി പൊലീസ് ഫെയ്സ്മാസ്‌കുകളും വ്യക്തിഗത സംരക്ഷണ സാമഗ്രികളും വിതരണം ചെയ്യുന്നു. രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളും കോവിഡ് -19 ഒഴിവാക്കാന്‍ യോഗ്യതയുള്ള വകുപ്പുകള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും പാലിക്കണമെന്ന് പോലീസ് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ ഉപദേശിച്ചു. സാമൂഹിക അകലം പാലിക്കല്‍, ഇടയ്ക്കിടെ കൈകഴുകുക, കൂട്ടായ്മകള്‍, വലിയ കമ്മ്യൂണിറ്റി ഇവന്റുകള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ പ്രോട്ടോകോളുകള്‍ പാലിക്കണം. ഇതേ സാഹചര്യത്തിലാണ് അല്‍ ഐന്‍ നഗരത്തിലെ വ്യാവസായിക മേഖലകളില്‍ അബുദാബി പോലീസ് ഇന്ന് കൊറോണ വൈറസ് വിരുദ്ധ ബോധവത്ക്കരണം നടത്തിയത്. അബുദാബി പൊലീസിലെ ക്യാപ്റ്റന്‍ മുഹമ്മദ് മുസാബ അല്‍ സാദി പറഞ്ഞു-തൊഴിലാളികള്‍ അവരുടെ ജോലിസ്ഥലങ്ങളിലും താമസ ക്യാമ്പുകളിലും ഫെയ്സ്മാസ്‌കുകള്‍ വിതരണം ചെയ്യുക, വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക, ഫെയ്സ് മാസ്‌കുകളും കയ്യുറകളും ശരിയായി ധരിക്കുക, സാമൂഹിക ദൂരം പാലിക്കുക തുടങ്ങിയവ പാലിക്കണം. അബുദാബിയിലും അല്‍ ഐന്‍ സിറ്റിയിലും നടന്ന പ്രചാരണത്തിന്റെ ഫലമായി പതിനായിരക്കണക്കിന് നിര്‍മാണത്തൊഴിലാളികള്‍ക്ക്് പ്രയോജനപ്പെടും.