പ്രവാസികളുടെ യാത്ര: 12 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം

    ദുബൈ: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ എംബസികള്‍ മുഖനയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. അബുദാബി ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും ബുധനാഴ്ച മുതലാണ് രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ഇതിനകം പതിനായിരത്തോളം ആളുകള്‍ അപേക്ഷിച്ചു. വെബ്‌സൈറ്റ് ക്രാഷ് ആയതിനാല്‍ പലര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. ഈ ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്-https://cgidubai.gov.in/covid_register കോണ്‍സുല്‍ തയ്യാറാക്കുന്ന പ്രവാസികളുടെ ഡാറ്റ കേന്ദ്രസര്‍ക്കാരിന് സമര്‍പിക്കും. കാറ്റഗറി അനുസരിച്ച് ഓരോ വിഭാഗത്തിന്റെയും മുന്‍ഗണനാ പ്രകാരമായിരിക്കും തിരികെ കൊണ്ടുപോവുന്നവരുടെ ലിസ്റ്റ്് തയ്യാറാക്കുക. ഇപ്പോള്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യുഎഇയിലെ എല്ലാ പ്രവാസികളും ഇന്ത്യന്‍ എംബസിയുടെയും ദുബൈ കോണ്‍സുലിന്റെയും വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പിക്കണമെന്ന് യുഎഇ കെഎംസിസി അഭ്യര്‍ത്ഥിച്ചു.